ശ്രീനഗർ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാകിസ്താൻ നടത്തിയ വെടിവയ്പ്പില്‍ ഒരു ബി എസ് എഫ് ജവാന് വീരമൃത്യു.

രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ ആര്‍ എസ് സെക്ടറിലാണ് സംഭവം.

ബി എസ് എഫ് 192 ബറ്റാലിയനിലെ സീതാറാം ഉപാധ്യായ എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് സീതാറാം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

content highlights: Pakistan violates  ceasefire contract one bsf constable lost life