പാക് ഭീകരർ ഇന്ത്യന്‍ വിസയുള്ള അഫ്ഗാന്‍ പാസ്‌പോര്‍ട്ടുകള്‍ തട്ടിയെടുത്തു; സുരക്ഷാ ആശങ്ക


പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

ന്യൂഡല്‍ഹി: സുരക്ഷാ ആശങ്കകളുയര്‍ത്തി കാബൂളിലെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ഇന്ത്യന്‍ വിസയുള്ള നിരവധി അഫ്ഗാന്‍ പാസ്‌പോര്‍ട്ടുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. താലിബാന്‍ കാബൂള്‍ നഗരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഉറുദു സംസാരിക്കുന്ന ഒരു സംഘം ആയുധധാരികള്‍ ട്രാവല്‍ ഏജന്‍സിയില്‍ റെയ്ഡ് നടത്തിയത്. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് വിവരം.

അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് വിസാനടപടികള്‍ സുഗമമാക്കി നല്‍കുന്നതിന് കാബൂളിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണിത്. 'എത്ര പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് തങ്ങള്‍ ഇപ്പോഴും പരിശോധിച്ചുവരികയാണ്. വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഏജന്‍സികളും ഇത് പരിശോധിക്കുന്നുണ്ട്. നഷ്ടപ്പെട്ട എല്ലാ അഫ്ഗാന്‍ പാസ്പോര്‍ട്ടുകളിലും ഇന്ത്യന്‍ വിസകളുണ്ടായിരുന്നു, അവ തീവ്രവാദ ഗ്രൂപ്പുകള്‍ ദുരുപയോഗം ചെയ്‌തേക്കാം', ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയതിന് പിന്നാലെ ഇന്ത്യ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ ദൗത്യം നടത്തിവരുന്നതിനിടെയാണ് പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായ വിവരം പുറത്തുവരുന്നത്.

അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുവദിച്ച പഴയ വിസ റദ്ദാക്കി ഇന്ത്യ

ഇന്ത്യന്‍ വിസയുള്ള അഫ്ഗാന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയതിന് പിന്നാലെ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലേക്ക് വരുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇ-വിസ നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ അനുവദിച്ച വിസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഇപ്പോള്‍ ഇന്ത്യയിലില്ലാത്ത, നേരത്തേ വിസ അനുവദിച്ച എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും ഇ-വിസ നിര്‍ബന്ധമാക്കിയതായി ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented