ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖ മറികടന്ന ഗ്രാമീണർക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൊഹമ്മദ് അസ്ലം, അല്‍ത്താഫ് ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
പൂഞ്ചില്‍ നിയന്ത്രണരേഖ മറികടന്ന അഞ്ച് പേര്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. കന്നുകാലികളെ മേയ്ക്കാനെത്തിയ ഇവര്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്ന് കരുതുന്നുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് രാവിലെ 11 മണിയോടെ പൂഞ്ചിലെ ഗുല്‍പുര്‍ മേഖലയില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
നിയന്ത്രണരേഖയ്ക്ക് സമീപത്തുണ്ടായ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
Content Highlights: Pakistan Army killed two Indian civilians in an attack carried out in LOC
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..