Image credit; ANI
ശ്രീനഗര്‍: അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന പാകിസ്താന് ചാര ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു. ബിഎസ്എഫ് പുലര്‍ച്ചെ 5.10 നാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്. ജമ്മുകശ്മീരിലെ കത്വ ജില്ലയിലെ രാജ്യാന്തര നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം.
ഹിരാനഗര്‍ സെക്ടറിലെ രഥുവയിലൂടെ ഡ്രോണ്‍ പറക്കുന്നതായി പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ വെടിവെച്ചിടുകയായിരുന്നു. ഡ്രോണ്‍ സമീപത്ത് ഒരു വയലിലേക്ക് പതിച്ചു. ഡ്രോണില്‍ നിന്ന് അധ്യാധുനിക തോക്കുകള്‍, രണ്ട് മാഗസിനുകള്‍, അറുപത് വെടിയുണ്ടകള്‍, 7 ഗ്രെനേഡുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കാനായി ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം വിലയിരുത്താന്‍ പാക്ക് സൈന്യം ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ട്.
Content Highlight: Pak drone shot down by BSF in Kathua
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..