രാജ്നാഥ് സിങ് | ഫോട്ടോ: PTI
ന്യൂഡല്‍ഹി: പാകിസ്താനും ചൈനയും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒരേ ദൗത്യത്തിന്റെ ഭാഗമായാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിര്‍മാണം പൂര്‍ത്തിയാക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ ശക്തമായി പ്രതിരോധിക്കുക മാത്രമല്ല, വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ കിഴക്ക്-വടക്ക് അതിര്‍ത്തികളിലെ സാഹചര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കും. ആദ്യം പാകിസ്താനായിരുന്നു തര്‍ക്കം ഉയര്‍ത്തിയത്, ഇപ്പോള്‍ അത് ചൈനയാണ്. ഒരേ ദൗത്യത്തിലെന്നപോലെയാണ് ഇരുവരും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളുമായി 7000 കി.മീ അതിര്‍ത്തിയാണ് ഇന്ത്യ പങ്കിടുന്നത്. ഇവിടെയാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതും.
കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും നാം അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ ശക്തമായി നേരിട്ടു. പ്രതിസന്ധികളെ അഭിമുഖീകരിക്കുക മാത്രമല്ല, എല്ലാ മേഖലകളിലും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനെ പ്രതിരോധമന്ത്രി അഭിനന്ദിച്ചു.
അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്. അതിര്‍ത്തിയിലെ പ്രധാനസ്ഥലങ്ങളിലേക്ക് സായുധ സൈന്യത്തിന് അതിവേഗം എത്താന്‍ സഹായിക്കുന്ന പാതകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
Content Highlights:'Pak, China Appear On Mission, Rajnath Singh As 44 Key Bridges Open


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..