പ്രതീകാത്മക ചിത്രം | ANI
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലില്‍ പാക് ബോട്ട് പിടിയില്‍. 280 കോടി വിപണിവിലയുള്ള മയക്കുമരുന്നുമായി 'അല്‍ ഹജ്' എന്ന പാകിസ്താന് ബോട്ട് കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
9 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടും ബോട്ടിലുണ്ടായിരുന്നവരേയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഗുജറാത്ത് കച്ചിലെ ജാക്കൗ തുറമുഖത്തെത്തിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധ സംഘവും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. ബോട്ട് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Content Highlights: Pakistan boat with 9 people apprehended near Gujarat coast, heroin worth Rs 280 cr seized
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..