
ഡോ. ശേഖർ ബസു | ഫോട്ടോ: Twitter|DAEIndia
കൊൽക്കത്ത: അറ്റോമിക് എനർജി കമ്മീഷൻ മുൻ ചെയർമാനും ആണവഗവേഷകനുമായ പത്മശ്രീ ഡോ. ശേഖർ ബസു(68) കോവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ് പുലർച്ചെ 4.50-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോവിഡിനൊപ്പം വൃക്കസംബന്ധിയായ തകരാറുകളും ഡോ. ബസുവിനുണ്ടായിരുന്നതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മെക്കാനിക്കൽ എഞ്ചിനീയറായ ഡോ.ബസു ഇന്ത്യയിലെ ആണവപദ്ധതികൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഹന്തിനായി സങ്കീർണമായ റിയാക്ടറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടക്കം കുറിച്ചവരിൽ ഡോ. ബസുവും ഉൾപ്പെടുന്നു. 2014-ൽ ഡോ. ബസുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
Content Highlights:Padma Shri nuclear scientist Sekhar Basu dies of coronavirus
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..