അഹമ്മദാബാദ്: സമ്മാനമായി കിട്ടിയ പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കി പത്മശ്രീ പുരസ്‌കാര ജേതാവ്. സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് കുടുംബാംഗങ്ങള്‍ തനിക്ക് സമ്മാനമായി നല്‍കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. നേരത്തെ കമ്പനിയിലെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ഫ്‌ളാറ്റുകളും കാറുകളും നല്‍കിയും ദൊലാക്യ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.
പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌നേഹസമ്മാനമായി ദൊലാക്യയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് പുതിയ ഹെലിക്കോപ്റ്റര്‍ സമ്മാനിച്ചത്. സൂറത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഒരു ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കുന്നതിനെ കുറിച്ച് കുറച്ചു നാളായി താന്‍ ചിന്തിക്കുകയായിരുന്നെന്ന് ദൊലാക്യ പറഞ്ഞു. അങ്ങനെയിരിക്കെയാണ് കുടുംബാംഗങ്ങളുടെ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ ഈ ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കാന്‍ അദ്ദേഹം തീരുമാനക്കുകയായിരുന്നു.
കുടുംബാംഗങ്ങള്‍ സമ്മാനിച്ച ഈ സ്‌നേഹം തന്റെ നാട്ടുകാര്‍ക്കായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദൊലാക്യ പറഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്റര്‍ ജനങ്ങള്‍ക്കായി വിട്ടുനല്‍കും. ജലക്ഷാമം നേരിടുന്ന സൗരാഷ്ട്ര മേഖലയില്‍ ജലസംരക്ഷണത്തിനും ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തി കൂടിയാണ് ദൊലാക്യ. തന്റെ ജില്ലയായ അമ്രേലിയില്‍ നിലവില്‍ 75 ല്‍ കൂടുതല്‍ ജലസംഭരണികളും കുളങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്കായി അഞ്ഞൂറിലേറെ കാറുകളും സ്വര്‍ണാഭരണങ്ങളും ഫ്‌ളാറ്റുകളും നല്‍കിയും അദ്ദേഹം ഞെട്ടിച്ചിരുന്നു.
5500 ലേറെ ജീവനക്കാരുള്ള ദൊലാക്യയുടെ കമ്പനിയുടെ വാര്‍ഷിക വരുമാനം 6000 കോടി രൂപയിലേറെയാണ്. 1977 ല്‍ കേവലം 12.5 രൂപയും പോക്കറ്റിലിട്ട് സൂറത്തിലെത്തിയ ആളാണ് അദ്ദേഹം. ഇന്ന് രാജ്യത്തെ ഡയമണ്ട് വ്യാപാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊരാളാണ് സവ്ജി ദൊലാക്യ.
Content Highlights: Padma Shri awardee donates helicopter his family decided to gift him for medical emergencies in Surat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..