സേവ സ്ഥാപകയും പദ്മഭൂഷണ്‍ ജേത്രിയുമായ ഇള ഭട്ട് അന്തരിച്ചു


1985-ല്‍ പദ്മശ്രീയും 1986-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ഇളയെ ആദരിച്ചു. തന്റെ നിസ്തുല സേവനത്തിന് ഇള ഭട്ട് 1977-ല്‍ മഗ്‌സസെ അവാര്‍ഡിനും 2011-ല്‍ ഗാന്ധി പീസ് പ്രൈസിനും അര്‍ഹയായി

ഇള ഭട്ട് | Photo: Twitter-@sardesairajdeep |

അഹമ്മദാബാദ്: പ്രശസ്ത സ്ത്രീശാക്തീകരണ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇള ഭട്ട് അന്തരിച്ചു. 89 വയസ്സായിരുന്നു. ​ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം.

ഇന്ത്യയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസ്സോസിയേഷൻ (SEWA) എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ഇള ബെൻ എന്നറിയപ്പെടുന്ന ഇള ഭട്ട്. ഗാന്ധിയന്‍ ചിന്തകളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഇള സബര്‍മതി ആശ്രം പ്രിസര്‍വേഷന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി അശ്രാന്തം പ്രവര്‍ത്തിച്ച ഇള ഭട്ട് സ്ത്രീകള്‍ക്ക് വേണ്ടി 1973-ൽ ഇന്ത്യയിലെ ആദ്യത്തെ വനിത ബാങ്കായ സേവ സഹകരണ ബാങ്ക് സ്ഥാപിക്കാൻ മുൻകയ്യെടുത്തു. വിമൻസ് വേൾഡ് ബാങ്കിന്റെ സഹസ്ഥാപക കൂടിയാണ്. 1985-ല്‍ പദ്മശ്രീയും 1986-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ഇളയെ ആദരിച്ചു. തന്റെ നിസ്തുല സേവനത്തിന് ഇള ഭട്ട് 1977-ല്‍ മഗ്‌സസെ അവാര്‍ഡിനും 2011-ല്‍ ഗാന്ധി പീസ് പ്രൈസിനും അര്‍ഹയായി.

സൗമ്യയായ വിപ്ലവകാരിയെന്നറിയപ്പെട്ട ഇള സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. ആഗോള സംഘടനയായ ദ എല്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളിലും ഇള പങ്കാളിയായിരുന്നു. രമേശ് ഭട്ട് ആണ് ഭര്‍ത്താവ്. മഹിര്‍, അമിമയി എന്നിവരാണ് മക്കള്‍.

പ്രചോദനകരമായ ഒരു പൈതൃകം ബാക്കിയാക്കിയാണ് ഇള മരണത്തിന് കീഴങ്ങുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, ജയറാം രമേശ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ഇള ഭട്ടിന്റെ മരണത്തില്‍ അനുശോചിച്ചു.


Content Highlights: Padma Bhushan recipient and women's rights activist Ela Bhatt passes away at 89


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented