ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആറ് മലയാളികളാണ് പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഗായകന്‍ യേശുദാസിന് പദ്മവിഭൂഷണ്‍ ലഭിച്ചു.

പാറശാല ബി പൊന്നമ്മാള്‍, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം, ഹോക്കി താരം ശ്രീജേഷ്, ആയോധനകലാ വിദഗ്ദ്ധ മീനാക്ഷിയമ്മ എന്നിവര്‍ക്കാണ് കേരളത്തില്‍നിന്ന് പദ്മശ്രീ.

Padma awards
കേരളത്തില്‍നിന്ന് പദ്മശ്രീ നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, അക്കിത്തം അച്യുതന്‍ നമ്പൂതിരി, പാറശാല ബി പൊന്നമ്മാള്‍, മീനാക്ഷിയമ്മ, പി.ആര്‍ ശ്രീജേഷ്.

 

എന്‍.സി.പി നേതാവ് ശരദ് പവാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി, അന്തരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മ തുടങ്ങിയവര്‍ പദ്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു. മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവും ആയിരുന്ന ചോ രാമസ്വാമിക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ഒളിമ്പിക് താരങ്ങളായ സാക്ഷി മാലിക്, ദീപ കര്‍മാക്കര്‍ തുടങ്ങിയവര്‍ പദ്മശ്രീ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

പദ്മവിഭൂഷണ്‍ ലഭിച്ചവര്‍ 

കെ.ജെ യേശുദാസ് (കേരളം)
സദ്ഗുരു ജഗ്ഗി വാസുദേവ് (തമിഴ്‌നാട്)
ശരദ് പവാര്‍ (മഹാരാഷ്ട്ര)
മുരളി മനോഹര്‍ ജോഷി (ഉത്തര്‍പ്രദേശ്)
പ്രൊഫ. ഉടുപ്പി രാമചന്ദ്രറാവു (കര്‍ണാടക)
അന്തരിച്ച സുന്ദര്‍ലാല്‍ പട്‌വ  (മധ്യപ്രദേശ്)
അന്തരിച്ച പി.എ സാങ്മ (മേഘാലയ)

പദ്മഭൂഷണ്‍ ലഭിച്ചവര്‍

വിശ്വമോഹന്‍ ഭട്ട് (രാജസ്ഥാന്‍)
ഡോ. ദേവി പ്രസാദ് ദ്വിവേദി (ഉത്തര്‍പ്രദേശ്)
തെഹംടണ്‍ ഉദ്വാദിയ (മഹാരാഷ്ട്ര)
രത്‌ന സുന്ദര്‍ മഹാരാജ് (ഗുജറാത്ത്)
സ്വാമി നിരഞ്ജന നാഥ സരസ്വതി (ബിഹാര്‍)
മഹാചക്രി സിരിന്‍ധോണ്‍ (തായ്‌ലന്‍ഡ്)
അന്തരിച്ച ചോ രാമസ്വാമി (തമിഴ്‌നാട്)

പദ്മശ്രീ ലഭിച്ചവര്‍

ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (കേരളം)
അക്കിത്തം അച്യുതന്‍ നമ്പൂതിരി (കേരളം)
പാറശാല ബി പൊന്നമ്മാള്‍ (കേരളം)
മീനാക്ഷിയമ്മ (കേരളം)
പി.ആര്‍ ശ്രീജേഷ് (കേരളം)
ബാസന്തി ബിസ്ത് (ഉത്തരാഖണ്ഡ്)
അരുണ മൊഹന്തി (ഒഡിഷ)
ഭാരതി വിഷ്ണുവര്‍ധന്‍ (കര്‍ണാടക)
സിദ്ദു മെഹര്‍ (ഒഡിഷ)
ടി.എം മൂര്‍ത്തി (തമിഴ്‌നാട്)
ലെയ്ഷ്‌റാം ബീരേന്ദ്രകുമാര്‍ സിങ് (മണിപ്പുര്‍)
കൃഷ്ണറാം ചൗധരി (ഉത്തര്‍പ്രദേശ്)
ബഓവ ദേവി (ബിഹാര്‍)
തിലക് ഗീഥൈ (രാജസ്ഥാന്‍)
ഡോ. അയെക്ക യാദഗിരി റാവു (തെലങ്കാന)
ജിതേന്ദ്ര ഹരിപാല്‍ (ഒഡിഷ)
കൈലാഷ് ഖേര്‍ (മഹാരാഷ്ട്ര)
സുക്രി ബൊമ്മഗൗഡ (കര്‍ണാടക)
മുകുന്ദ് നായക് (ജാര്‍ഖണ്ഡ്)
പുരുഷോത്തം ഉപാധ്യായ് (ഗുജറാത്ത്)
അനുരാധ പട്‌വാള്‍ (മഹാരാഷ്ട്ര)
വെരപ്പ നബ നില്‍ (മണിപ്പുര്‍)
ത്രിപുരാനേനി ഹനുമാന്‍ (തെലങ്കാന)
ടി.കെ വിശ്വനാഥന്‍ (ഹരിയാന)
കന്‍വാള്‍ സിബല്‍ (ഡല്‍ഹി)
ബിര്‍ഖ ബഹാദുര്‍ ലിംബൂ മുരിംഗ്ല (സിക്കിം)
ഏലി അഹമ്മദ് (അസം)
ഡോ. നരേന്ദ്ര കോഹ് ലി (ഡല്‍ഹി)
പ്രൊഫ. ജി വെങ്കടസുബ്ബയ്യ (കര്‍ണാടക)
കാശിനാഥ് പാണ്ഡ്യ (ജമ്മു കശ്മീര്‍)
ചാമു കൃഷ്ണ ശാസ്ത്രി (ഡല്‍ഹി)
ഹരിഹര്‍ കൃപാലു ത്രിപാഠി (ഉത്തര്‍പ്രദേശ്)
മൈക്കള്‍ ഡാനിനോ (തമിഴ് നാട്)
പൂനം സൂരി (ഡല്‍ഹി)
വി ജി പാട്ടീല്‍ (ഗുജറാത്ത്)
വി കോടേശ്വരമ്മ (ആന്ധ്രാപ്രദേശ്)
ബല്‍ബീര്‍ ദത്ത് (ജാര്‍ഖണ്ഡ്)
ഭാവന സോമയ്യ (മഹാരാഷ്ട്ര)
വിഷ്ണു പാണ്ഡ്യ (ഗുജറാത്ത്)
ഡോ. സുബ്രതോ ദാസ് (ഗുജറാത്ത്)
ഡോ. ഭക്തി യാദവ് (മധ്യപ്രദേശ്)
ഡോ. മുഹമ്മദ് അബ്ദുള്‍ വഹീദ് (തെലങ്കാന)
ഡോ. മദന്‍ മാധവ് ഗോഡ്‌ബോലെ (ഉത്തര്‍പ്രദേശ്)

Read more:

പദ്മശ്രീ പ്രഭയില്‍ ഗുരു ചേമഞ്ചേരി​
പദ്മശ്രീ പ്രഭയില്‍ അക്കിത്തം
പദ്മശ്രീ തിളക്കത്തില്‍ കടത്തനാടന്‍ ഉണ്ണിയാര്‍ച്ച
പാറശാല പൊന്നമ്മാളിനും മീനാക്ഷിയമ്മയ്ക്കും പദ്മശ്രീ
പുരസ്‌കാരത്തിളക്കത്തില്‍ കായികരംഗം