നരേന്ദ്ര മോദി, ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി | Photo: Screengrab/ NDTV
ന്യൂഡല്‍ഹി: പുരസ്‌കാരം ലഭിച്ചതിന് മോദിയ്ക്ക് നന്ദി അറിയിച്ച് പദ്മശ്രീ ജേതാവ് ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി. യുപിഎ ഭരണകാലത്തു മാത്രമേ താന്‍ ഇത്തരത്തില്‍ ഒരു പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നുവുള്ളൂ എന്നും ബി.ജെ.പി ഭരണകാലത്ത് ഇങ്ങനെയൊരു പുരസ്‌കാരം ലഭിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഖ്വാദ്രി പറഞ്ഞു.
'പുരസ്‌കാരം ആഗ്രഹിച്ചിരുന്നു. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ലഭിച്ചില്ല. പിന്നീട് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തനിക്ക് ഇനി ഒരിക്കലും അവാര്‍ഡ് ലഭിക്കുകയേയില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. പക്ഷേ പ്രധാനമന്ത്രി എന്റെ ധാരണ തെറ്റാണെന്ന് തെളിയിച്ചു. '- ഖ്വാദ്രി വ്യക്തമാക്കി.
കര്‍ണാടകയില്‍ നിന്നുള്ള ബിദ്രിവെയര്‍ കലാകാരനാണ് ഖ്വാദ്രി. പ്രത്യേക ലോഹക്കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കളാണ് ബിദ്രിവെയറുകള്‍
Content Highlights: padma award winner shah rasheed ahmed quadri says he never expected award from modi government
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..