പി.ചിദംബരം | Photo: PTI
ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച റിസർവ് ബാങ്ക് നടപടിയിൽ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. പിന്‍വലിക്കല്‍ നടപടി മണ്ടന്‍ നീക്കമെന്നു വിശേഷിപ്പിച്ച അദ്ദേഹം, ഇതുവഴി കള്ളപ്പണക്കാര്‍ക്ക് അവരുടെ കറന്‍സികള്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാൻ വഴിയൊരുക്കിയിരിക്കുകയാണെന്നും വിമര്‍ശിച്ചു.
ബാങ്കുകളില്‍ കള്ളപ്പണം എളുപ്പത്തില്‍ നിക്ഷേപിക്കാന്‍ മാത്രം സഹായകരമായ നടപടിയാണിത്. കള്ളപ്പണക്കാര്‍ക്ക് അവരുടെ നോട്ടുകള്‍ കൈമാറ്റം നടത്താന്‍ ചുവന്ന പരവതാനി ഒരുക്കിയിരിക്കുകയാണ്. കള്ളപ്പണം കണ്ടെത്താനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതെന്ന സര്‍ക്കാര്‍ വാദത്തെയും ചിദംബരം പരിഹസിച്ചു.
നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കില്‍ പ്രത്യേക സ്ലിപ് എഴുതിനല്‍കുകയോ ഐഡി കാര്‍ഡുകള്‍ കാണിക്കുകയോ വേണ്ടെന്നാണ് എസ്.ബി.ഐ. പറയുന്നത്. നോട്ടു പിന്‍വലിക്കുന്നത് കള്ളപ്പണം കണ്ടെത്താനാണെന്ന സര്‍ക്കാര്‍ വാദത്തെ പൊളിച്ചെഴുതുന്നതാണ് എസ്.ബി.ഐ.യുടെ ഈ തീരുമാനമെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
സാധാരണക്കാര്‍ക്ക് ദൈനംദിന ആവശ്യത്തിന് 2000 രൂപാ നോട്ടിന്റെ ആവശ്യമില്ല. 2016-ലെ അനുഭവത്തിനു ശേഷം അവര്‍ 2000 രൂപാ നോട്ട്
കൈയില്‍ കിട്ടിയാല്‍തന്നെ പെട്ടെന്ന് ഒഴിവാക്കും. അപ്പോള്‍ രണ്ടായിരം നോട്ട് കൈവശം വയ്ക്കുന്നവര്‍ ആരാണ്? കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് രണ്ടായിരത്തിന്റെ ഉപകാരം. അവര്‍ക്കത് കള്ളപ്പണം എളുപ്പത്തില്‍ പൂഴ്ത്തിവയ്ക്കാന്‍ ഉപകരിച്ചെന്നും ചിദംബരം വ്യക്തമാക്കി.
2016-ലെ മണ്ടന്‍ തീരുമാനമായിരുന്നു 2000 രൂപ നോട്ട് അവതരിപ്പിച്ച നടപടി. ഏഴുവര്‍ഷത്തിനു ശേഷം ഈ മണ്ടന്‍ തീരുമാനം പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും ചിദംബരം പറഞ്ഞു.
Content Highlights: p chidambaram on 2000 note rule, foolish move


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..