പി. ചിദംബരം | Photo: PTI
ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ഫോൺ ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇതേക്കുറിച്ച് പാര്‍ലമെന്റില്‍ മോദി പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് വ്യക്തമാകാന്‍ അന്വേഷണം വേണമെന്നും ഒരു പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കുകയോ സിറ്റിങ് ജഡ്ജിയെ ഉപയോഗിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയോ വേണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
പാര്‍ലമെന്റിലെ ഐ.ടി കമ്മിറ്റി അന്വേഷിക്കുന്നതിലും നല്ലത് ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ വിഷയം അന്വേഷിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത കമ്മിറ്റി വേണ്ട എന്ന കോണ്‍ഗ്രസ് നേതാവും ഐ.ടി കമ്മിറ്റി തലവനുമായ ശശി തരൂരിന്റെ അഭിപ്രായം ചൂണ്ടിക്കാണിച്ചപ്പോള്‍, ഭൂരിപക്ഷവും ബിജെപി അംഗങ്ങളുള്ള ഒരു കമ്മിറ്റി അന്വേഷിക്കുന്നതുകൊണ്ട് കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യയിലെ രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 300-ല്‍പ്പരം ഫോണുകള്‍ ചോര്‍ത്തി എന്ന വിവരം പുറത്തുവന്നത്. എന്നാല്‍ കേന്ദ്രം ആ ആരോപണം നിഷേധിക്കുകയായിരുന്നു. അനധികൃതമായി ഒരു നിരീക്ഷണവും ചോര്‍ത്തലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് നിയമപരമായ ചോര്‍ത്തല്‍ നടന്നോ എന്ന് വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തല്‍ നടന്നുവെങ്കില്‍ ആരാണ് അതിന് പിന്നില്‍ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പ്രധാനമന്ത്രി ഇത് സംബന്ധിച്ച് പ്രസ്താവന നടത്തണമായിരുന്നുവെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ അപമാനിക്കാനാണ് ചിലര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കും ചിദംബരം മറുപടി പറഞ്ഞു. തന്റെ കീഴില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്ന അമിത് ഷാ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
എല്ലാ മന്ത്രിമാര്‍ക്കും സ്വന്തം വകുപ്പിന് കീഴില്‍ എന്താണ് നടക്കുന്നതെന്ന് കൃത്യമായി അറിയാം. പ്രധാനമന്ത്രിക്ക് എല്ലാ വകുപ്പുകളുടെ കാര്യവും അറിയാം. അങ്ങനെയാകുമ്പോള്‍ രാജ്യത്ത് ചോര്‍ത്തല്‍ നടന്നോ ഇല്ലെയോ? നിയമപരമായതോ അല്ലാത്തതോ ആകട്ടെ, കാര്യങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ചിദംബരം പറഞ്ഞു.
Content Highlights: P Chidambaram demands a statement from modi in parliament on pegasus issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..