ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ഒരു വര്‍ഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര് ബി ഐയുടെ നിലപാടിനെതിരെ രൂക്ഷപരിഹാസവുമായി മുന്‍ധനമന്ത്രി പി ചിദംബരം.
"ഞാന്‍ ആര് ബി ഐ അധികൃതരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് എന്തുകൊണ്ട് തിരുപ്പതി(ക്ഷേത്രം)യിലെ ഭണ്ഡാരത്തില്‍നിന്ന് പണം എണ്ണിത്തിട്ടപ്പെടുന്നവരുടെ അടുത്ത് പോയിക്കൂടാ? അവര്‍ നിങ്ങളെക്കാള്‍ വേഗത്തില്‍ പണം എണ്ണിത്തിട്ടപ്പെടുത്തും"- ആര് ബി ഐ അധികൃതരോടായി ചിദംബരം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നിരോധിച്ചത്. നോട്ട് നിരോധനത്തിനു ശേഷം തിരികെയെത്തിയ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന നിലപാടാണ് ആര് ബി ഐ സ്വീകരിച്ചിരിക്കുന്നത്.
content highlights: p chidambaram criticises rbi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..