ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ കുമ്പസാരമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് സഹമന്ത്രിയുടേയും രാജിയെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
എല്ലാം ശരിയായി നടന്നാല്‍ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കും, എന്നാല്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി മന്ത്രിമാരാവും. സമ്പൂര്‍ണമായ അനുസരണയ്ക്കും ചോദ്യം ചെയ്യപ്പെടാത്ത അനുസരണയ്ക്കും ഒരു മന്ത്രി കൊടുക്കുന്ന വില അതാണെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നത്. പുതിയ മന്ത്രിസഭയ്ക്ക് മുന്നോടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷവര്‍ധനും ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും രാജി പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് നിര്‍ണായക സ്ഥാനങ്ങളിലുള്ള ഇവരുടെ രാജി മഹാമാരിയെ കൈകാര്യം ചെയ്തതിലെ പിഴവ് സമ്മതിക്കുന്നതാണെന്നാണ് ചിദംബരം പ്രതികരിക്കുന്നത്.
Content Highlights: P Chidambaram As Key Union Ministers Step Down
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..