-
ന്യൂഡല്‍ഹി: ഓക്സിജൻ തീർന്നതിനെത്തുടർന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ നിരവധി കോവിഡ‍് രോഗികൾ മരിച്ചതായി റിപ്പോർട്ട്. ആശുപത്രിയിലെ തന്നെ ഒരു ഡോക്ടർ ഉൾപ്പെടെയുള്ള രോഗികളാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. മരിച്ചവരിൽ ആറ് പേർ ഐ.സിയുവിൽ ചികിത്സയിലിരുന്നവരും രണ്ട് പേർ വാർഡിലുമായിരുന്നു. ബത്ര ആശുപത്രിയിലെ ഗ്യാസ്ട്രോ യൂണിറ്റ് മേധാവി ഡോ. ആർ.കെ ഹിമതാനിയാണ് മരിച്ച ഡോക്ടർ.
ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നത്. ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച 11.45 നാണ് ആശുപത്രിയിലെ ഓക്‌സിജന്‍ തീർന്നത്. എന്നാല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ആശുപത്രിയില്‍ എത്തിയത് ഏകദേശം 1.30 ന് ആണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 230 തോളം രോഗികള്‍ക്ക് ഒരു മണിക്കൂർ 20 മിനിട്ടോളം ഓക്‌സിജന്‍ ലഭിച്ചില്ല. തലസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി മാരത്തോണ്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ജീവനും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ കരുതുന്നു എന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ സ്വന്തം ഡോക്ടര്‍ ഉള്‍പ്പെടെ നിരവധി രോഗികളുടെ ജീവന്‍ നഷ്ടമായെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
കോവിഡ് ബാധിച്ചവരും അല്ലാത്തവരുമായ ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ ഒന്നുമാത്രമാണ് ബത്ര.
വലിയ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ വളരെ അത്യാവശ്യമാണെന്നും എല്ലാ ആശുപത്രികളും സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ വാദം തുടരുകയാണ്.
Content Highlight: oxygen shortage; Eight patients die as Delhi’s Batra Hospital


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..