Photo: Screengrab from CCTV Video
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ബംഗാളിലെ കേതുഗ്രാം കതുവയിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തലകീഴായി മറിഞ്ഞ ബസിനടിയില്‍ മുകളില്‍ ഇരിക്കുന്നവരില്‍ ചിലര്‍ കുടുങ്ങി. ചിലര്‍ തെറിച്ചുവീണ് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. നാട്ടുകാരും പോലീസും ചേര്‍ന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബസിന്റെ യാത്രയെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. ബസിന് മുകളിലും ആളുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. 40 ഓളം പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. അമിതവേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Content Highlights: Bus accident, CCTV Visuals, Overspeed
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..