തെലങ്കാനയിലും ആന്ധ്രയിലുമായി നടത്തിയ റെയ്ഡില്‍ 2,000 കോടി രൂപ കണ്ടെടുത്തു


വ്യാജ കരാറുകള്‍, വ്യാജ ബില്ലിംങ് തുടങ്ങിയവ തയ്യാറാക്കി നല്‍കുന്ന ഒരു റാക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.

ഹൈദരാബാദ്: തെലങ്കാനയും ആന്ധപ്രദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡില്‍ 2000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യാജ കരാറുകള്‍, വ്യാജ ബില്ലിംങ് തുടങ്ങിയവ തയ്യാറാക്കി നല്‍കുന്ന ഒരു റാക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.

പണത്തിന് പുറമെ ഇ-മെയില്‍,വാട്‌സാപ്പ് സന്ദേശങ്ങളും മറ്റു രേഖകളും കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചില വ്യക്തികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലു നടത്തി വരികായമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights:Over Rs 2,000 Crore Uncovered In Income Tax Raids In Andhra, Telangana

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented