-
സംഗീതമഭ്യസിക്കാന്‍ സിംഹത്തിന്റെ മടയില്‍ ചെന്നു കയറുന്നതൊക്കെ ഔട്ട്. ഓണ്‍ലൈന്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്ന് സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുന്ന സോയിയുടെ സംഗീതാലാപനം കേട്ടാലുണ്ടല്ലോ പിന്നെ ചുറ്റുമുള്ളതും കേള്‍ക്കാന്‍ പറ്റില്ല സാറേ എന്നാവും നമ്മുടെ ഡയലോഗ്.
മുംബൈയിലെ പ്രശസ്ത കൊമേഡിയനും എഴുത്തുകാരനുമായ രോഹിത് നായരാണ് വളര്‍ത്തുനായ സോയി തനിക്കൊപ്പം പാടുന്നതിന്റെ 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള ജുഗല്‍ബന്ദി ഇതിനോടകം തന്നെ പതിനാറ് ലക്ഷത്തിലധികം പേരാണ് കണ്ടത്.
രാഗ് ഭാവോകാര് എന്നാണ് വീഡിയോയോടൊപ്പം രോഹിത് നായര്‍ കുറിച്ചത്. രോഹിത് പാടുന്ന ഈണത്തില്‍ തന്നെയാണ് സോയിയും ശബ്ദമുണ്ടാക്കുന്നത്. ആരോഹണഅവരോഹണങ്ങളെല്ലാം കൃത്യം.
29,000 ലധികം പേരാണ് ഫെയ്സ്ബുക്ക് വീഡിയോയോട് പ്രതികരിച്ചത്. 40,000ലേറെ പേര് ഷെയര്‍ ചെയ്യുകയും ചെയ്തു. ആയിരത്തിലധികം പേരാണ് സോയിയുടെ ആലാപനത്തിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. വീഡിയോ വൈറല്‍ ഹിറ്റായതോടെ രോഹിത് തന്റെ എഫ്ബി പ്രൊഫൈല്‍ പിക് വരെ മാറ്റിയിരിക്കുകയാണ്.
നേരത്തെയും സോയി തന്നോടൊപ്പം പാടുന്ന വീഡിയോ ഷെയര്‍ ചെയ്ത് രോഹിത് ഇന്റര്‍നെറ്റ് ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇവരുടെ പുതിയ ജുഗല്‍ബന്ദി കാരണം രോഹിത്തിന് ആരാധകരുടേയും ഫോളോവേഴ്സിന്റേയും എണ്ണം ഇരട്ടിയായിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..