ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് മിഷനിലൂടെ രാജ്യത്ത് 9.23 കോടി കക്കൂസുകള്‍ നിര്‍മിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 

സ്വഛ്ഭാരത് മിഷനിലൂടെ രാജ്യത്ത്9.23 കോടിയോളം കക്കൂസുകളാണ് നിര്‍മിച്ചത്. പദ്ധതി ആരംഭിക്കുന്നസമയത്ത് അതായത് 2014 ഒക്ടോബറില്‍ 39 ശതമാനമായിരുന്നത് ഇപ്പോള്‍ 98.9ശതമാനമായിട്ടുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമടക്കം ഇപ്പോൾ പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നതിൽ നിന്ന് മുക്തമായിട്ടുണ്ട്. - ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. 

മറ്റൊരു ട്വീറ്റില്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ 93.4 ശതമാനം വീടുകളിലും കക്കൂസ് സൗകര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി 2014 ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയായിരുന്നു സ്വഛ്ഭാരത് മിഷന്‍. 2019 ഓടെ സമ്പൂര്‍ണ ശുചിത്വം എന്നതായിരുന്നു ലക്ഷ്യം

Content Highlights: Over 9.23 Crore Toilets Build in India Under Swach Bharath Mission