
പ്രിയങ്ക ചതുർവേദി | Photo: PTI
മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജ അകൗണ്ടുകളുണ്ടാക്കി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരേ കേന്ദ്ര അന്വേഷണം വേണമെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദിനും പ്രിയങ്ക കത്തയച്ചു.
അടിയന്തരവും നീതിയുക്തവുമായ അന്വേഷണത്തിനൊപ്പം
രാജ്യത്തെ സോഷ്യൽ മീഡിയ കമ്പനികൾക്ക് ബാധകമായ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ ഉടൻ രൂപീകരിക്കണമെന്നും ഇരുവർക്കും അയച്ച കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.
നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ മഹാരാഷ്ട്ര സർക്കാരിനേയും പോലീസിനേയും അപകീർത്തിപ്പെടുത്താൻ 80,000ത്തിലേറെ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകളുണ്ടാക്കിയെന്ന് കണ്ടെത്തിയ കാര്യം ചൂണ്ടിക്കാണിച്ചാണ് പ്രിയങ്കയുടെ കത്ത്.
പോലീസിനെ അപകീർത്തിപ്പെടുത്തിയ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചതിന് പിന്നാലെയാണ് ശിവസേന എം.പി കേന്ദ്ര മന്ത്രിമാർക്ക് കത്തയച്ചത്. വ്യാജ അകൗണ്ടുകൾ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും സംഭവത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും മുംബൈ പോലീസ് കമ്മീഷ്ണർ പരം ബീർ സിങ് നേരത്തെ പറഞ്ഞിരുന്നു.
content highlights:'Over 80,000 fake social media accounts to malign Maha govt': Priyanka Chaturvedi seeks central probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..