മില്‍ഖ, വായു, ഗൗരി, ശക്തി...ചീറ്റകള്‍ക്കായി ഇതുവരെ നിര്‍ദേശിക്കപ്പെട്ടത് 750 പേരുകള്‍


ഇന്ത്യയിലെത്തിച്ച ചീറ്റകളിലൊന്ന്‌ | Photo : PTI

ന്യൂഡല്‍ഹി: മില്‍ഖ, ചേതക്, വായു, സ്വസ്തി... നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് ജനങ്ങള്‍ നിര്‍ദേശിച്ച് പേരുകളില്‍ ചിലത്. തന്റെ ജന്മദിനമായ സെപ്റ്റംബര്‍ 17 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ രാജ്യത്തിനായി സമര്‍പ്പിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ചീറ്റകളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ചീറ്റകള്‍ക്ക് അനുയോജ്യമായ പേരുകള്‍ നിര്‍ദേശിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചീറ്റകളെ രാജ്യത്തേക്ക് പുനരവതരിപ്പിച്ച പദ്ധതിയ്ക്കും പേര് നിര്‍ദേശിക്കാന്‍ മോദി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വീണ്ടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ചീറ്റകള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.



വിജയികളാകുന്നവര്‍ക്ക് കുനോ ദേശീയോദ്യാനത്തിലേക്കൊരു യാത്രയും ചീറ്റകളെ കാണാനുള്ള അവസരവുമാണ് ഒരുക്കുന്നത്. ഒക്ടോബര്‍ 26 വരെ മത്സരത്തില്‍ പങ്കെടുക്കാം. പുതിയ അന്തരീക്ഷവുമായി മൃഗങ്ങള്‍ ഇണങ്ങിയ ശേഷമാവും പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാന്‍ അവസരമൊരുങ്ങുക.

വീര്‍, പികാകി, ഭൈരവ്, ബ്രഹ്‌മ, ദുര്‍ഗ, ഗൗരി, ഭദ്ര, ശക്തി...ഏകദേശം 750 ഓളം നിര്‍ദേശങ്ങളാണ് ഇതുവരെ ലഭിച്ചത്. കുനോ കാ കുന്ദന്‍, മിഷന്‍ ചിത്രക്, ചിരായു... തുടങ്ങി 800 ഓളം പേരുകള്‍ ചീറ്റ പുനരധിവാസ പദ്ധതിയ്ക്ക് നിര്‍ദേശിക്കപ്പെട്ടു.

30 ദിവസത്തെ നിരീക്ഷണത്തിലാണിപ്പോള്‍ ചീറ്റകള്‍. പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടതിന് ശേഷം ആറ് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രദേശത്തേക്ക് തുറന്നുവിടും. അതിന് ശേഷം 748 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ സ്വതന്ത്രരാക്കും.

Content Highlights: Cheetas, Cheetahs In India, Over 750 Names Suggested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented