പ്രതീകാത്മക ചിത്രം| Photo: Mukhtar Khan| AP
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറ് ദിവസത്തിനിടെ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഭീകരവാദ ബന്ധമുള്ള 700 ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുത്ത് സുരക്ഷാ സേന. ഇവരില്‍ പലര്‍ക്കും നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സംഘനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നുമാണ് കരുതുന്നത്. കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ലിം സമുദായക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് കശ്മീരില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തേ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
കശ്മീര്‍ താഴ്വരയിലെ ആക്രമണത്തിന്റെ ശൃംഖല തകര്‍ക്കാനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അഫ്ഗാനിസ്താനില്‍ താലിബാന് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഭീകരപ്രവര്‍ത്തനങ്ങളിലെ വര്‍ധനവാണ് ആക്രമണങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ലഷ്കറെ തൊയ്ബയുടെ ഉപഘടകമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് പൊലീസും ആരോപിക്കുന്നു.
കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സര്‍ക്കാര്‍ സ്കൂളില്‍ രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സഫ മേഖലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് ആക്രമണമുണ്ടായത്. സ്കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയേയും വഴിയോര കച്ചവടക്കാരനേയും കാബ് ഡ്രൈവറേയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ബന്ദിപോറയില്‍ ടാക്സി ഡ്രൈവറായ മുഹമ്മദ് ഷാഫി, ശ്രീനഗറിലെ തെരുവ് ഭക്ഷണ വിതരണക്കാരനായ ബിഹാര്‍ സ്വദേശി വീരേന്ദര്‍ പസ്വാന് എന്നിവരാണ് കൊല്ലപ്പെട്ടത്.
Content Highlights: Over 700 Terrorist Sympathisers Detained In Jammu and Kashmir After Civilian Killings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..