ജഗ്മുണ്ഡി: ഛത്തീസ്ഗഡില്‍ വിവാഹ സല്‍ക്കാരത്തിനിടെ പല്ലി വീണ ഭക്ഷണം കഴിച്ച് 70 പേര്‍ ചികിത്സ തേടി. 

ദുംകയില്‍ വിവാഹ സല്‍ക്കാരം നടന്നുകൊണ്ടിരിക്കേ ഒരാളുടെ ഭക്ഷണത്തില്‍ പല്ലിയുടെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. സംഭവം മറ്റുള്ളവര്‍ അറിഞ്ഞതോടെ ഒട്ടേരെ പേര്‍ ഛര്‍ദ്ദിച്ച് അവശരായി. ഇവരെ ജഗ്മുണ്ഡി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സദര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇവര്‍ ഛര്‍ദിച്ചത് മാനസിക പ്രയാസം കൊണ്ടാണെന്നും എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും സബ് ഡിവിഷണല്‍ ഓഫീസര്‍ രാകേഷ് കുമാര്‍ പറഞ്ഞു. 

Content highlights: Over 70 people were hospitalized after they consumed lizard-infected food at a wedding