3 കോടി രൂപ വിലവരുന്ന 600ലധികം ജീവികളെ കടത്താന്‍ ശ്രമം; മുംബൈ വിമാത്താവളത്തില്‍ 2 പേര്‍ പിടിയില്‍


പിടികൂടിയ ജീവികൾ | Photo : Twitter / @PIBMumbai

മുംബൈ: മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന അപൂര്‍വയിനത്തില്‍പ്പെട്ട ജീവികളെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ടുപേര്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. അപൂര്‍വയിനം പല്ലികള്‍, ആമകൾ, ഇഗ്വാന, പെരുമ്പാമ്പ്, തുടങ്ങി 665 ഓളം ജീവികളെയാണ് ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. നഗരത്തില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ വേട്ടകളിലൊന്നാണിത്.

ജീവികളെ ഇറക്കുമതി ചെയ്തയാളും വാങ്ങാനെത്തിയ ആളുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയ ചരക്ക്, രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇടപെട്ട് തടഞ്ഞുവെച്ചു. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുറന്ന് നോക്കിയപ്പോഴാണ് അപൂര്‍വയിനം ജീവികളെ കടത്താനുള്ള ശ്രമം കണ്ടെത്തിയത്.

അപൂര്‍വയിനത്തില്‍പ്പെട്ട ജീവികളുടെ ഇറക്കുമതിക്ക് രാജ്യത്ത് നിരോധനമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത ജീവികളെ വനം വകുപ്പിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Over 600, Smuggled, Exotic Animals, Seized, Mumbai Airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented