പ്രതീകാത്മകചിത്രം| Photo: PTI
ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ ബാക്ടീരിയല്‍-ഫംഗല്‍ അണുബാധയുണ്ടാകുന്ന 56 ശതമാനം കേസുകളിലും മരണം സംഭവിക്കുന്നതായി ഐസിഎംആറിന്റെ പഠനം. രാജ്യത്തെ പത്തോളം ആശുപത്രികളില്‍ 2020 ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലായാണ് പഠനം നടന്നത്.
അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഐസിയുവിലും വാര്‍ഡിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് ഐ.സി.എം.ആര്‍. പഠനം നടത്തിയത്. കോവിഡ് ചികിത്സയ്ക്കിടയിലോ അതിനുശേഷമോ ബാക്ടീരിയല്‍ അഥവാ ഫംഗല്‍ അണുബാധയുണ്ടായ രോഗികളില്‍ പകുതിയിലേറെ പേരും മരിച്ചതായാണ് പഠനത്തില്‍ പറയുന്നത്. 17,534 രോഗികളില്‍ 3.6ശതമാനം പേര്‍ക്കാണ് രണ്ടാമത് ബാക്ടീരിയല്‍-ഫംഗല്‍ അണുബാധയുണ്ടാകുന്നത്. ഇവരില്‍ 56.7 ശതമാനം പേരും മരിച്ചു.
കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ മരണനിരക്കിനേക്കാള്‍ കൂടുതലാണ് രണ്ടാമത് അണുബാധയുണ്ടാകുന്നവരിലെ മരണനിരക്ക്. രോഗിയെ പ്രവേശിപ്പിച്ചതിന് ശേഷം അണുബാധയുണ്ടായ സമയം, രണ്ടാമത് അണുബാധയുണ്ടായപ്പോഴുളള മൈക്രോബയോളിക്കല്‍, ആന്റിമൈക്രോബയോളജിക്കല്‍ റെസിസ്റ്റന്‍സ് ഡേറ്റ, അഡ്മിറ്റ് ചെയ്ത കോവിഡ് രോഗികളുടെ ക്ലിനിക്കല്‍ ഔട്ട്കം ഡേറ്റ എന്നിവയെല്ലാം പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പല രോഗികള്‍ക്കും ലോകാരോഗ്യസംഘടനയുടെ പട്ടികയിലുളള ശക്തമായ ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണെന്ന് പഠനത്തില്‍ പറയുന്നു. 'പഠനത്തില്‍ രണ്ടാമത് അണുബാധയുണ്ടായത് കൂടുതലും ആശുപത്രിയില്‍ നിന്ന് തന്നെ ആയിരുന്നു. കൂടുതലും മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണുക്കളും. ഇത് ദുര്‍ബലമായ അണുബാധ നിയന്ത്രണരീതികളെയും യുക്തിരഹിതമായി ആന്റിബയോട്ടിക് നിര്‍ദേശിക്കുന്ന രീതിയെയുമാണ് വെളിപ്പെടുത്തുന്നത്.' ഐസിഎംആര്‍ ചൂണ്ടിക്കാട്ടി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..