സത്യേന്ദർ ജയിൻ | ഫോട്ടോ: എഎൻഐ
ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികളില്‍ പകുതിയിലധികം പേരിലും കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടതായി ഡല്‍ഹി സര്‍ക്കാര്‍. സീറോ സര്‍വേയില്‍ ഡല്‍ഹിയിലെ 56% പേരില്‍ കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍.
തെക്കന്‍ ഡല്‍ഹിയില്‍ 62.18 ശതമാനം പേരിലും വടക്കന്‍ ഡല്‍ഹിയില്‍ 49.09 ശതമാനം പേരിലും കോവിഡിനെതിരായ ആന്റിബൊഡി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. കോവിഡിനെതിരെ ആര്‍ജിത പ്രതിരോധ ശേഷി കൈവരിച്ചേക്കുമെന്നാണ് അഞ്ചാംവട്ട സീറോ സര്‍വേ വ്യക്തമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ആര്‍ജിത പ്രതിരോധ ശേഷി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം എത്തച്ചേര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തരുതെന്നും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിര്‍ബന്ധമായും തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാംവട്ട സീറോ സര്‍വേ ഏതാനും ദിവസം മുന്‍പാണ് പൂര്‍ത്തിയായത്. വിവിധ ജില്ലകളില്‍ന്നായി 25,000ല്‍ അധികം പേരില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയത്. ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങളില്‍ 50-60 ശതമാനത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയാലാണ് ആര്‍ജിത പ്രതിരോധ ശേഷി നേടി എന്ന് കണക്കാക്കുന്നത്.
Content Highlights: Over 56% In Delhi Have Antibodies Against Coronavirus: 5th Sero Survey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..