
-
ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തില്‍ അധികം പേര്‍ക്കും ഇതിനോടകം കോവിഡ് ബാധിച്ചുവെന്ന് പഠനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഡല്‍ഹിയിലെ 23.48 ശതമാനം ആളുകളിലും കോവിഡിന് എതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായി വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ചയാണ് സര്‍വേ ഫലം പുറത്തെത്തിയത്. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെയാണ് പഠനം നടത്തിയത്. 21,000 ല്‍ അധികം സാമ്പിളുകള്‍ പഠനത്തിനായി ശേഖരിച്ചിരുന്നു. മഹാമാരി പടര്‍ന്ന് ആറു മാസത്തിനുള്ളില്‍, ജനസാന്ദ്രത ഏറിയ പല മേഖലകളുമുള്ള ഡല്‍ഹിയിലെ 23.48 ശതമാനം ആളുകളെ മാത്രമാണ് രോഗം ബാധിച്ചത്. ഇത് കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാരും ജനങ്ങളും സ്വീകരിച്ച നടപടികളുടെ ഫലമായാണ്- സെറോ പ്രിവലന്‍സ് സ്റ്റഡി വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുകളില്‍ വലിയൊരു വിഭാഗത്തിനും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. ജനസംഖ്യയിലെ നിര്‍ണായക ശതമാനം ആളുകള്‍ ഇപ്പോഴും രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരാണ്. അതിനാല്‍ രോഗവ്യാപനത്തെ പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ ഇതേ കാര്‍ക്കശ്യത്തോടെ പാലിക്കണം. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍, ചുമയ്ക്കുമ്പോള്‍ പുലര്‍ത്തേണ്ട മര്യാദകള്‍, ആള്‍ക്കൂട്ടം ഉള്ളയിടങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്നും പഠനം പറയുന്നു.
content highlights: over 23% affected by covid in delhi says government study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..