പ്രതീകാത്മക ചിത്രം | Photo : ANI
ചണ്ഡീഗഡ്: ഇരുപതിലധികം പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ഒരു പാര്‍പ്പിട സമുച്ചയത്തെ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആദ്യം മൂന്ന് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റുള്ള താമസക്കാരില്‍ നിന്ന് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചത്. പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഈ പ്രദേശത്ത് സംഘടിപ്പിച്ച പരിശോധനാക്യാമ്പിലാണ് ആദ്യം മൂന്ന് പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്. തുടര്‍ന്നാണ് മറ്റു താമസക്കാരില്‍ പരിശോധന നടത്തിയതെന്നും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പാര്‍പ്പിട സമുച്ചയത്തെ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ജെ. പ്രകാശ് വ്യക്തമാക്കി.
148 പേര്‍ക്കാണ് ഹരിയാണയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,70,411 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 148 പേരില്‍ 29 രോഗികള്‍ ഗുരുഗ്രാമില്‍ നിന്നാണ്.
വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമായി നടക്കുമ്പോഴും ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബെംഗളൂരു ഉള്‍പ്പെടെ ചില നഗരങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. നൂറിലധികം പേര്‍ക്കാണ് ബെംഗളൂരുവിലെ ഒരു പാര്‍പ്പിടസമുച്ചയത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.
Content Highlights: Over 20 Residents Positive Gurgaon Apartment Complex Containment Zone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..