പിടിച്ചെടുത്ത കഞ്ചാവ് പോലീസ് തീയിട്ട് നശിപ്പിക്കുന്നു. photo: ANI
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോലീസ് പിടിച്ചെടുത്ത രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. 850 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് ആന്ധ്രാ പോലീസ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവിന് തീയിട്ടത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കഞ്ചാവാണിത്. ശനിയാഴ്ച ഉച്ചയോടെ അനകപ്പള്ളിക്ക് സമീപത്തെ കുഡുരു ഗ്രാമത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തുവച്ചാണ് കഞ്ചാവിന് തീയിട്ടത്. കൂട്ടിയിട്ട കഞ്ചാവിന് മുകളില്‍ വിറക് കഷ്ണങ്ങള്‍ നിരത്തി പോലീസ് തീയിടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ആന്ധ്രായിലെ ചില പ്രദേശങ്ങള്‍ കഞ്ചാവ് കൃഷിയുടെ കേന്ദ്രമായി മാറുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അടുത്തിടെ നടപടികള്‍ ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പിടിച്ചെടുത്ത കഞ്ചാവ് തീയിട്ട് നശിപ്പിച്ചത്.
ഓപ്പറേഷന് പരിവര്‍ത്തന എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത്രയധികം കഞ്ചാബ് ആന്ധ്രാ പോലീസ് നശിപ്പിച്ചത്. ഓപ്പറേഷന്റെ ഭാഗമായി 8500 ഏക്കറോളം കഞ്ചാവ് കൃഷിയും പോലീസ് നശിപ്പിച്ചിരുന്നു. പരിവര്‍ത്തനയുടെ ഭാഗമായി 1363 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1500ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 562 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
content highlights: over 2 lakh kg ganja burnt in visakhapatnam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..