പ്രതീകാത്മകചിത്രം| Photo: AP
ന്യൂഡല്‍ഹി: രാജ്യത്താകെ ഇതുവരെ 10.5 ലക്ഷം പേര് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍ സമയത്തിനിടയില്‍ 4,4049 സെഷനുകളിലായി 2,37,050 പേരാണ് കുത്തിവെപ്പെടുത്തത്. ആകെ 18,167 സെഷനുകളാണ് ഇതുവരെ രാജ്യത്ത് സംഘടിപ്പിച്ചിട്ടുളളത്.
ആഗോളമഹാമാരിക്കെതിരായ പോരാട്ടത്തില്‍ പരിശോധനാസൗകര്യങ്ങളുടെ വികസനം വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ പരിശോധന നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടയില്‍ 8,00,242 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ പരിശോധനകളുടെ എണ്ണം 19,01,48,024 കടന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.59 ശതമാനമാണ്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയത കേസുകളില്‍ സജീവകേസുകള്‍ 1.78 ശതമാനം മാത്രമാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി കോവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 1,88,688 പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. 24 മണിക്കൂറിനിടയില്‍ 18,002പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.
10,283,708 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ രോഗമുക്തി നേടിയ കേസുകളില്‍ 84.70 ശതമാനവും പത്തുസംസ്ഥാനങ്ങളില് നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമുളളതാണ്. 24 മണിക്കൂറിനിടയില്‍ കേരളത്തില്‍ 6,229 പേരും മഹാരാഷ്ട്രയില്‍ 3980 പേരും കര്‍ണാടകയില്‍ 815 പേരും രോഗമുക്തി നേടി.
Content Highlights:Over 10 lakh beneficiaries vaccinated against COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..