ചെന്നൈ: കൊറോണ വൈറസ്ബാധയെ തുടര്‍ന്ന് ചെന്നൈയില്‍ ഡോക്ടര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയും അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ലക്ഷ്മിനാരായണ്‍ റെഡ്ഡിയാണ് മരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
അഞ്ചുദിവസമായി ഐ.സി.യുവിലായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ ഏപ്രില്‍ നാലിന് ഡോ.ലക്ഷ്മിനാരായണ്‍ പുതിയ ആശുപത്രി തുറന്നിരുന്നു. നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം മടങ്ങി എത്തിയ ആള്‍ ഇവിടെ ചികിത്സ തേടി എത്തിയിരുന്നു. ഇയാളില്‍ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് നിഗമനം.
അതേസമയം രോഗബാധ സ്ഥിരീകരിച്ച ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പോലും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വിസമ്മതിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്തരിച്ച ഡോക്ടറുടെ ശിശുരോഗവിദഗ്ധയായ ഭാര്യയും രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലാണ്.
കൊറോണ വൈറസ്ബാധ വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.
Content Highlights: orthopedic surgeon died on corona virus in chennai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..