നാഗാലാന്‍ഡില്‍ ഭരണപ്രതിസന്ധി; ബിജെപിക്കുള്ളിലും പൊട്ടിത്തെറി


കൊഹിമ: മണിപ്പൂരിന് പിന്നാലെ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് മറ്റൊരു വടക്ക് കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലും ഭരണപ്രതിസന്ധി.

സംസ്ഥാനത്തെ ക്രമസമാധാനിലയില്‍ കടുത്ത ആശങ്കപ്രകടിപ്പിച്ച് ഗവര്‍ണര്‍ ആര്‍.എന്‍.രവി നാഗാലാന്‍ഡ് മുഖ്യന്ത്രി നെഫ്യൂ റിയോക്ക് കത്തയച്ചു. അരഡസനോളം സായുധ സംഘങ്ങള്‍ ക്രമസമാധാന സംവിധാനത്തെ നിത്യേന വെല്ലുവിളിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 371 (എ) പ്രകാരം നല്‍കിയിട്ടുള്ള അധികാരം താന്‍ വിനിയോഗിക്കും. അതിര്‍ത്തിയിലെ വിഷയങ്ങളില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു, ജനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ജൂണ്‍ 16-ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലംമാറ്റവും അടക്കമുള്ള പ്രധാനപ്പെട്ട ക്രമസമാധാന തീരുമാനങ്ങള്‍ തന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2019-ലാണ് രവി നാഗാലാന്‍ഡ് ഗവര്‍ണറായി അധികാരമേറ്റത്. നാഗ സമാധാന ചര്‍ച്ചകളില്‍ കേന്ദ്രത്തിന്റെ പ്രതിനിധിയായിരുന്നു.

സംസ്ഥാനത്ത് ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരെ കൊള്ളയടിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപവത്കരിക്കാന്‍ 2020 ജനുവരിയില്‍ നിര്‍ദേശിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് രവി തന്റെ കത്തില്‍ പറഞ്ഞു.

സായുധരായ അക്രമികള്‍ വനഭൂമിയില്‍ അതിക്രമിച്ചു കടക്കുന്നതിനെക്കുറിച്ചും വനനശീകരണത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു.

അതേ സമയം ഗവര്‍ണറുടെ കത്തിനെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) നേതാവ് നെഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2018-ലാണ് അധികാരമേറ്റത്. ഭരണമുന്നണിയുടെ പ്രധാന സഖ്യകക്ഷി ബിജെപിയാണ്‌.

സംസ്ഥാനത്തെ ഭരണ പ്രതിസന്ധിക്കിടെ ബിജെപിക്കുള്ളിലും കലാപം തുടങ്ങി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടെംജെന്‍ ഇംന അലോംഗ് ലോംഗ്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് പത്ത് ജില്ലാ പ്രസിഡന്റുമാര്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അജയ് ജംവാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള രാം മാധവ് എന്നിവര്‍ക്കാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

അലോംഗ് ലോംഗ്കുമാര്‍ സംസ്ഥാനത്തെ മന്ത്രികൂടിയാണ്‌. ഏകപക്ഷീയമായ നടപടികളാണ് അലോംഗ് ലോംഗ് കുമാറിനെതിരെ പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്.

Content Highlights: Organised armed gangs challenging state government-Nagaland Governor writes to CM

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented