
രാജ്യസഭാസമ്മേളനം | ഫോട്ടോ: ANI
ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷം. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ സഭ തുടർന്നും ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. വ്യവസ്ഥകള്‍ നിബന്ധനകളോടെ അംഗീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.
സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു കാര്‍ഷികബില്‍, സ്വാമിനാഥന് കമ്മിഷന് ശുപാര്‍ശപ്രകാരം മിനിമം താങ്ങുവില , സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കുക എന്നീ മൂന്ന് വ്യവസ്ഥകളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്.
സസ്പെന്‍ഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കാം, എന്നാല്‍ സഭയിലെ പെരുമാറ്റത്തിൽ അവര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാല്‍ കാര്‍ഷിക ബില്ലില്‍ ചര്‍ച്ച വെയ്ക്കാമെന്നും വോട്ടിനിടാമെന്നും അദ്ദേഹം പ്രതിപക്ഷത്തെ അറിയിച്ചു.
അതിനിടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. പ്രതിപക്ഷത്തിന് വേണ്ടി താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു.
കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരേ രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് പ്രതിപക്ഷത്തെ എട്ട് എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ഉപവാസം അനുഷ്ഠിക്കുകയാണ്.
സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സഭയില്‍ സംസാരിച്ചു. കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരേ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കുന്നത് വരെ രാജ്യസഭാ നടപടികള്‍ ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Opposition Unites Over Suspended MPs, Boycotts Rajya Sabha Till '3 Demands' are Met
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..