
-
ഭുവനേശ്വര്‍: ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന് ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.
ബഹുജന്‍ സമാജ് വാദി പാര്‍ട്ടി,സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, മമത ദീദി എല്ലാവരും സിഎഎയെ എതിര്‍ക്കുന്നു. ന്യൂനപക്ഷത്തിന്റെ പൗരത്വം എടുത്തുകളയുന്നതാണ് സിഎഎ എന്ന് അവര്‍ എല്ലാവരും പറയുന്നു. എന്തുകൊണ്ടാണ് അവരെല്ലാവരും നുണ പറയുന്നത്. സിഎഎ ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ല. അമിത് ഷാ പറയുന്നു. ഒഡിഷയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മോദി സിഎഎ കൊണ്ടുവന്നത്. അതുവഴി മനുഷ്യാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, മൗലാനാ ആസാദ്, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ നല്കിയ വാഗ്ദാനം പൂര്‍ണമാക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തിരിക്കുന്നത്.
സിഎഎ പൗരത്വം എടുത്തുകളയുമെന്ന് പറയുന്നവരോട് സിഎഎയുടെ ഏത് ഭാഗത്താണ് അത്തരമൊരു നിര്‍ദേശമുള്ളതെന്ന് ജനങ്ങള്‍ ചോദിക്കണം. സിഎഎയില്‍ എവിടെയും അത് പറയുന്നില്ല. ഇക്കാര്യം ജനങ്ങള്‍ മനസ്സിലാക്കണം. - അമിത് ഷാ പറഞ്ഞു.
Content Highlights: Opposition provokes riot over the CAA: Amit Shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..