2024-ലേക്ക് മുന്നൊരുക്കം: തന്ത്രങ്ങള്‍ മെനയാന്‍ ജൂണ്‍ 12ന് പട്‌നയില്‍ കൂടിച്ചേരാന്‍ പ്രതിപക്ഷം


1 min read
Read later
Print
Share

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മല്ലികാർജുൻ ഖാർഗെയായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയപ്പോൾ | ഫോട്ടോ: ANI

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത തന്ത്രം മെനയുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരിക്കും. ജൂണ്‍ 12-ന് ബിഹാറിലെ പട്‌നയില്‍ വെച്ച് കൂടിക്കാഴ്ച നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

പ്രതിപക്ഷ സഖ്യത്തില്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് വരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയായുമായും രാഹുല്‍ ഗാന്ധിയുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണില്‍ കൂടിക്കാഴ്ച തീരുമാനിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായും നിതിഷ് കുമാര്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഒറ്റക്കെട്ടായുള്ള തീരുമാനമുണ്ടായത് ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. തുടര്‍ന്നും ഈ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഈ യോഗത്തിലേക്ക് എത്തിക്കാനും നീക്കമുണ്ട്.

ജൂണില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയോടെ ബി.ജെ.പി. ഇതരസഖ്യത്തിനായി കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായേക്കുമെന്നാണ് നിതീഷുള്‍പ്പടെയുള്ള നേതാക്കളുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ മെനയുകയാണ് കൂടിക്കാഴ്ചയുടെ പ്രധാനലക്ഷ്യം. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയയത്തോടെയാണ് മമതയടക്കം കോണ്‍ഗ്രസിനൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചത്.

Content Highlights: opposition parties to meet in patna on june 12 for 2024 lok sabha election strategy

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Delhi

1 min

നേപ്പാളില്‍ ഭൂചലനം; ഡല്‍ഹിയിലടക്കം പ്രകമ്പനം, ഭയന്ന് കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി ജനം | VIDEO

Oct 3, 2023


newsclick

1 min

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്: യെച്ചൂരിയുടെ വീട്ടിലും പരിശോധന

Oct 3, 2023


harpal randhawa

1 min

ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും സിംബാബ്‌വെയില്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു

Oct 3, 2023


Most Commented