ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കര്‍ഷകദുരിതം ഉന്നയിച്ച് പ്രതിപക്ഷം. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ഥിക്കാനായിരുന്നു സര്‍ക്കാര്‍ യോഗം വിളിച്ചത്. 

all party meeting
Photo: PTI

യോഗത്തില്‍ കര്‍ഷകദുരിതം, ജലദൗര്‍ലഭ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക പ്രതിപക്ഷം പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്,പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആദിര്‍ രഞ്ജന്‍ ചൗധരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള, എന്‍ സി പി നേതാവ് സുപ്രിയാ സുലെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. 

content highlights: opposition parties raises farmers issue in all party meeting