പ്രതിപക്ഷ നേതാക്കൾ (ഫയൽ ചിത്രം) | ഫോട്ടോ:പി.ടി.ഐ.
ന്യൂഡൽഹി:പെഗാസസ്-കാർഷിക വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പെഗാസസ് വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉറച്ചുനിൽക്കുകയാണെന്ന് സംയുക്തപ്രസ്താവനയിൽ പ്രതിപക്ഷം അറിയിച്ചു. ദേശീയ സുരക്ഷയെ സംബന്ധിച്ച വിഷയമായതിനാൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയതിന് പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനായി കേന്ദ്രം തെറ്റായ പ്രചാരണം നടത്തുകയാണെന്നും കക്ഷികൾ ആരോപിച്ചു. പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിന്റെ ഉത്തരവാദിത്തം ധാർഷ്ട്യത്തോടെയും ദുശ്ശാഠ്യത്തോടെയും പെരുമാറുന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാൻ വിസമ്മതിക്കുന്ന സർക്കാരിന്റെയാണെന്നും പ്രതിപക്ഷം പറയുന്നു.
കോൺഗ്രസ് എംപി മല്ലികാർജുൻ ഖാർഗെ, എൻസിപി നേതാവ് ശരദ് പവാർ, തൃണമൂൽ കോൺഗ്രസിന്റെ ഡെരക് ഒബ്രിയൻ, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് തുടങ്ങി പതിനെട്ടോളം പ്രതിപക്ഷ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.
പെഗാസസ് വിഷയം ഉയർത്തിക്കാട്ടി വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധത്തിലാണ്.
Content Highlights:Opposition parties blame Modi govt for Parliament deadlock
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..