'ഓപ്പറേഷൻ ഒക്ടോപ്പസിൽ' കുടുങ്ങി PFI; ഹിറ്റ്ലിസ്റ്റിൽ മോദിയും, നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്രം


വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ യുവാക്കൾക്ക് പരിശീലനം നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാരിന് ലഭിച്ചതായാണ് വിവരം. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും സംഘടനയ്ക്കെതിരെ നടപടി ഉണ്ടാകുക.

Photo: PTI

ന്യൂഡൽഹി/കൊച്ചി: ഇസ്‍ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകളിലേക്ക് യുവാക്കളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയതിനു പിന്നാലെ സംഘടനയ്ക്കെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്.

'ഓപ്പറേഷൻ ഒക്ടോപ്പസി'ന്റെ (പോപ്പുലർ ഫ്രണ്ടിനെതിരെ നിലവിൽ നടക്കുന്ന നടപടികൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന പേര്) ഭാഗമായി നിലവിൽ 106 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യുമ്പോൾ ശക്തമായ തെളിവുകൾ സംഘടനയ്ക്കെതിരെ ലഭിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നത്. എഎൻഐയ്ക്ക് പുറമെ വിവിധ കേന്ദ്ര ഏജൻസികളും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറില്‍വച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജൂലായ് 12-ന് പട്‌നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു. സമാനമായ കണ്ടെത്തലുകൾ എൻഐഎയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നാണ് വിവരം.

വരുംദിവസങ്ങളിൽ കേസുകൾ പരിഗണിക്കുന്ന രാജ്യത്തെ വിവിധ കോടതികളിൽ തെളിവുകള്‍ ഹാജരാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, അത് സംഘടനയെ നിരോധിക്കുന്നതരത്തിലേക്ക് നീങ്ങുമോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും, സംഘടനയ്ക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ തയ്യാറെടുക്കുന്നതായാണ് ലഭിക്കുന്ന സൂചന.

തെലങ്കാനയിലും മറ്റും ക്യാമ്പുകൾ നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ യുവാക്കൾക്ക് പരിശീലനം നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും സംഘടനയ്ക്കെതിരെ നടപടി ഉണ്ടാകുക.

അതേസമയം, സംഘടനയെ നിരോധിക്കുമോ എന്ന ചോദ്യത്തിന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി എൻഐഎ സ്വീകരിക്കുമെന്നും നിരോധിക്കാൻ ആവശ്യപ്പെടില്ലെന്നും ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

നിയമവിരുദ്ധപ്രവർത്തനം തടയൽനിയമം (യു.എ.പി.എ.) പ്രകാരം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ 2017-ലും എൻ.ഐ.എ. ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പോപ്പുലർഫ്രണ്ടിനെതിരേ ഏപ്രിൽ 13-ന് എൻ.ഐ.എ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29-ന് ചേർന്ന ഉന്നതതല യോഗത്തിൽ, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താനും തീരുമാനിച്ചു. ഇതനുസരിച്ചുള്ള റെയ്ഡായിരുന്നു വ്യാഴാഴ്ചത്തേത്.

Content Highlights: operation octopus - centre action against popular front


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented