തെലങ്കാനയില്‍ 100 കോടി നല്‍കി MLA-മാരെ വാങ്ങാനെത്തിയവര്‍ പിടിയില്‍; 'ഓപ്പറേഷന്‍ താമര'യെന്ന് ആരോപണം


ടി.ആര്‍.എസ് എം.എല്‍.എ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഫാംഹൗസിലെത്തുകയും റെയ്ഡ് നടത്തുകയും ചെയ്തത്

പോലീസ് പിടിയിലായവർ

ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ജെ.പി ഓപ്പറേഷന്‍ താമരയ്ക്ക് പദ്ധതിയിട്ടതായി ആരോപണം. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ അസീസ് നഗറിലുള്ള ഫാംഹൗസില്‍ നടന്ന റെയ്ഡില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് ടി.ആര്‍.എസ് എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനുള്ള ചര്‍ച്ചയാണ് ഇവിടെ നടന്നതെന്നും ഇതിനിടെയാണ് റെയ്ഡ് നടന്നതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടിവി റിപ്പോർട്ട് ചെയ്തു.

ടി.ആര്‍.എസ് എം.എല്‍.എ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഫാംഹൗസിലെത്തുകയും റെയ്ഡ് നടത്തുകയും ചെയ്തത്. കൂറ്മാറുന്ന പ്രധാന നേതാവിന് 100 കോടി രൂപയും കൂടെ കൂട്ടുന്ന ഓരോ എം.എല്‍.എമാര്‍ക്കും 50 കോടിയുമായിരുന്നു വാഗ്ദാനമെന്ന് പോലീസിനെ വിവരമറിയിച്ച ടി.ആര്‍.എസ് എം.എല്‍.എയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.



ഹരിയാന ഫരീദാബാദിലെ പുരോഹിതനായ രാംചന്ദ്രഭാരതിയെന്ന സതീശ് ശര്‍മ, തിരുപ്പതിയിലെ ഡി.സിംഹയാജി, വ്യാപാരിയായ നന്ദകുമാര്‍ ഇവരാണ് പിടിയിലായവരെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വ്യാജ പേരിലാണ് ഇവര്‍ ഹൈദരാബാദില്‍ എത്തിയതെന്നും പോലീസ് പറയുന്നു. ഇവര്‍ ബി.ജെ.പി ഏജന്റുമാരാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

പരിശോധനയ്ക്കിടെ 15 കോടി രൂപ പിടിച്ചെടുത്തതായി സൈബരാബാദ് പോലീസ് കമ്മീഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര വ്യക്തമാക്കി. പ്രമുഖ സ്ഥാനങ്ങളും കരാറുകളും വന്‍തുകയും വാഗ്ദാനംചെയ്ത് ചില ബിജെപി നേതാക്കള്‍ തങ്ങളെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതായി ടി.ആര്‍.എസ് എം.എല്‍.എമാര്‍ വ്യക്തമാക്കിയതായും കമ്മീഷണര്‍ പറഞ്ഞു.

എന്നാല്‍ മുനുഗോഡ് ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഭയക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടത്തുന്ന നാടകമാണ് കുതിരക്കച്ചവട ആരോപണമെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. തോല്‍വി ഭയന്ന് അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള പദ്ധതിയാണിതെന്നും ബി.ജെ.പി ആരോപിക്കുന്നുണ്ട്.

Content Highlights: operation lotus in thelngana, arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented