ഊട്ടി പൈതൃക തീവണ്ടി സര്‍വീസ് വെള്ളിയാഴ്ച വരെ റദ്ദാക്കി


ഇക്കഴിഞ്ഞ 17ന് റെയില്‍വേ അയച്ച സന്ദേശത്തില്‍ 24 വരെ റദ്ദാക്കിയതായാണ് അറിയിച്ചിരുന്നത്.

മേട്ടുപ്പാളയം: കാലവര്‍ഷക്കെടുതിയില്‍ ആഴ്ചകളായി തടസപ്പെട്ടിരുന്ന ഊട്ടി- മേട്ടുപ്പാളയം തീവണ്ടിപ്പാതയിലെ തടസങ്ങള്‍ ഇനിയും പൂര്‍ണമായും നീക്കാനായില്ല. ഇതേത്തുടര്‍ന്ന് ഈ റൂട്ടിലെ സര്‍വീസ് വെള്ളിയാഴ്ച വരെ റദ്ദാക്കിയതായി ദക്ഷിണറെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇക്കഴിഞ്ഞ 17ന് റെയില്‍വേ അയച്ച സന്ദേശത്തില്‍ 24 വരെ റദ്ദാക്കിയതായാണ് അറിയിച്ചിരുന്നത്.

കനത്തമഴയില്‍ പാതയില്‍ പലയിടങ്ങളില്‍ മണ്ണിടിഞ്ഞു വീഴുന്നത് കാരണം ഒക്ടോബര്‍മാസം അവസാനവാരങ്ങളില്‍ തീവണ്ടി റദ്ദ് ചെയ്തിരുന്നു. പിന്നീട് ഇടവിട്ട ദിവസങ്ങളില്‍ തീവണ്ടി മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് യാത്ര തുടര്‍ന്നിരുന്നുവെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ചുരുക്കം ദിനങ്ങള്‍ കൊണ്ട് യാത്ര റദ്ദാക്കി റെയില്‍വേ പത്രക്കുറിപ്പിറക്കുകയായിരുന്നു.

മേട്ടുപ്പാളയത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ അഡര്‍ളിക്കും ഹില്‍ഗ്രോവിനും മധ്യേയാണ് തുടര്‍ച്ചയായി മണ്ണിടിച്ചില്‍ നടക്കുന്നത്. മൂന്നിടങ്ങളിലെ വലിയ മണ്ണിടിച്ചിലുകള്‍ നീക്കം ചെയ്യുന്നതിനിടെ 23ഓളം സ്ഥലങ്ങളില്‍ ചെറിയ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതോടെ അങ്ങോട്ടേക്കുള്ള തൊഴിലാളികളുടെ യാത്രയും ബുദ്ധിമുട്ടിലായി.

അടിമണ്ണ് നീങ്ങിയതോടെ മരങ്ങള്‍ വേരോടെ മറിഞ്ഞ് വീഴുന്നതും പതിവായി. ഞായറാഴ്ച വൈകീട്ട് വരെ മിനി ജെ സി ബി യന്ത്രങ്ങള്‍ എത്തിച്ചും കൂടുതലായി കരാര്‍ തൊഴിലാളികളെ എത്തിച്ചും മണ്ണും പാറയും നീക്കം ചെയ്തപ്പോഴും പലയിടങ്ങളിലെ ഗതാഗത തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ആയില്ലെന്ന് എഞ്ചിനീയറിങ് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നൂറോളം തൊഴിലാളികളാണ് ഒരാഴ്ചയായി ഗതാഗത തടസം നീക്കാനുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നൂറുമീറ്ററുകള്‍ ഇടവിട്ടുള്ള ഇടുങ്ങിയ സ്ഥലത്താണ് മണ്ണിടിച്ചില്‍ കൂടുതലായി ഉള്ളത്. സര്‍വീസുകള്‍ വെള്ളിയാഴ്ച വരെ റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ടെങ്കിലും ഗതാഗതതടസം പൂര്‍ണമായും നീക്കി തീവണ്ടിയോടിച്ച് പരിശോധന നടത്തി എഞ്ചിനീയറിങ് വിഭാഗം സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ ഇനി ഊട്ടിയിലേക്ക് തീവണ്ടി സര്‍വീസ് നടത്തുകയുള്ളു.

content highlights:ootty heritage train service cancellefd till friday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented