ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ പുറത്തു നിന്നുള്ള രണ്ട് പേർ മാത്രമാണ് സ്വത്ത് വാങ്ങിയതെന്ന് കേന്ദ്രം. ലോക്സഭയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

ജമ്മു കശ്മീർ ഭരണകൂടം നൽകിയ വിവരമനുസരിച്ച് 2019 ഓഗസ്റ്റ് മുതൽ ഇതുവരെയായി പുറത്തു നിന്നുള്ള രണ്ട് പേർ മാത്രമാണ് ജമ്മു കശ്മീരിൽ ഭൂമി വാങ്ങിയിട്ടുള്ളതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി പറഞ്ഞത്. ലോക്സഭയിൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക്‌ എഴുതിത്തയ്യാറാക്കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇക്കാര്യം വ്യക്തമാക്കിയത്. 

നേരത്തെ ഭരണഘടനയിലെ 370 -ാം അനുഛേദപ്രകാരം ജമ്മു കശ്മീരിൽ സ്വദേശികൾക്ക് മാത്രമായിരുന്നു ഭൂമി വാങ്ങാൻ അനുവാദം ഉണ്ടായിരുന്നത്. എന്നാൽ 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലും ലഡാക്കിലും പുതിയ ഭൂനിയമങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലെ ആർക്കും ജമ്മു കശ്മീരിൽ ഭൂമി വാങ്ങാൻ സാധിക്കും. 

Content Highlights: Only two persons from outside purchased properties in J-K since August 2019: Centere