
Photo - ANI
അഹമ്മദാബാദ്: കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെ ന്യായീകരിച്ച് നീതി ആയോഗ് അംഗം വി.കെ സരസ്വത് നടത്തിയ പരാമര്‍ശം വിവാദമായി. അശ്ലീല സിനിമ കാണാന്‍ മാത്രമാണ് നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അദ്ദേഹം അഹമ്മദാബാദില്‍ മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞു.
ഇന്റര്‍നെറ്റ് തടസപ്പെട്ടത് മറ്റൊരു തരത്തിലും ജനങ്ങളെ ബാധിച്ചിട്ടില്ല. ഇന്റര്‍നെറ്റിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വികസനം തടസ്സപ്പെടുത്താന്‍ ശ്രമം നടന്നാല്‍ രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാം. ക്രമസമാധാന നില വഷളാക്കാന്‍ കശ്മീരിലെ ചിലര്‍ ഇന്റര്‍നെറ്റ് ദുരുപയോഗപ്പെടുത്തുന്നു. ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ എന്ത് വ്യത്യാസമാണ് ഉണ്ടാകുന്നത്. വ്യാപാരം അടക്കമുള്ളവയെ ഇന്റര്‍നെറ്റ് തടസപ്പെട്ടത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ അദ്ദേഹം പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കശ്മീരിലെ ജനങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശത്തിന് താന്‍ എതിരാണെന്ന ധാരണ പരന്നുവെങ്കില് അതില്‍ ഖേദിക്കുന്നുവെന്നും സരസ്വത് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ കശ്മീര്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയ നേതാക്കള്‍ എന്തിനാണ് കശ്മീരിലേക്ക് പോകുന്നത് ? ഡല്‍ഹിയില്‍ നടക്കുന്നതു പോലെയുള്ള പ്രതിഷേധങ്ങള്‍ കശ്മീരിലും സംഘടിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content highlights: Only to watch dirty films - NITI Aayog member backs internet ban
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..