'വിമതരുടെ ആത്മാവില്ലാത്ത ശരീരങ്ങള്‍ മാത്രമേ തിരിച്ചെത്തൂ; നേരിട്ട് പോസ്റ്റുമോര്‍ട്ടം'- റാവുത്ത്


ഗുവഹാട്ടി റാഡിസണ്‍ ബ്ലൂവില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ അതൊരു ഹോട്ടലാണെന്ന് തോന്നുന്നില്ല. ബിഗ് ബോസ് പോലെയാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കുടിക്കുന്നു, കഴിക്കുന്നു, കളിക്കുന്നു. അതില്‍ പകുതി പേര്‍ പുറത്താകും'

സഞ്ജയ് റാവുത്ത്

മുംബൈ: ഏക്‌നാഥ് ഷിന്ദെയുടെ നേതൃത്വത്തിലുള്ള വിമതര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ശിവസേന വക്താവുമായ സഞ്ജയ് റാവുത്ത്. വിമത എംഎല്‍എമാരുടെ ആത്മാവ് മരിച്ചെന്നും അവരുടെ ശരീരം മാത്രമേ മുംബൈയില്‍ തിരിച്ചെത്തുകയുള്ളൂവെന്നും റാവുത്ത് പറഞ്ഞു.

'ഗുവാഹട്ടിയിലുള്ള 40 എംഎല്‍എമാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെ ശരീരം മാത്രമേ ഇങ്ങോട്ട് തിരിച്ചെത്തുകയുള്ളൂ. അവരുടെ ആത്മാവ് മരിച്ചു. അവര്‍ തിരിച്ചെത്തിയാല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് അവരുടെ ശരീരം നേരിട്ട് പോസ്റ്റുമോര്‍ട്ടത്തിനയക്കും. ഇപ്പോള്‍ ഇവിടെ കത്തുന്ന തീയില്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്കറിയാം' സേനാ വക്താവ് പറഞ്ഞു.

ബാല്‍ താക്കറെയെ ഒറ്റിക്കൊടുക്കുന്നവര്‍ തീര്‍ന്നെന്നും ഇനി മുതല്‍ ആരെ വിശ്വസിക്കണമെന്ന് നമ്മള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഗുവഹാട്ടി റാഡിസണ്‍ ബ്ലൂവില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ അതൊരു ഹോട്ടലാണെന്ന് തോന്നുന്നില്ല. ബിഗ് ബോസ് പോലെയാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കുടിക്കുന്നു, കഴിക്കുന്നു, കളിക്കുന്നു. അതില്‍ പകുതി പേര്‍ പുറത്താകും. എത്രനാള്‍ നിങ്ങള്‍ ഗുജറാത്തില്‍ ഒളിക്കും, ചൗപ്പട്ടിയിലേക്ക് നിങ്ങള്‍ മടങ്ങേണ്ടി വരും. ജീവനുള്ള ശവങ്ങള്‍ പോലെയാണ് പലരും അവിടെ കഴിയുന്നത്' റാവുത്ത് പറഞ്ഞു.

ഇതിനിടെ വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവസേന യുവ നേതാവുമായ ആദിത്യ താക്കറെ പറഞ്ഞു.

'പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശിവസേന വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ദേശദ്രോഹികളായ വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ല' ആദിത്യ പറഞ്ഞു.

ഇതിനിടെ ഷിന്ദേ ക്യാമ്പിലെ 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശിവസേനയുടെ നീക്കത്തിനെതിരെ വിമതര്‍ സുപ്രീംകോടതിയെ സമീപിക്കും. അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിനെതിരേയും ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാളിനെതിരായ അവിശ്വാസം തള്ളിയതും ഷിന്ദേ വിഭാഗം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും.

Content Highlights: Only their bodies will come back- Sanjay Raut

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented