പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. റെസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. പാഴ്സല്‍ വിതരണം, ഹോം ഡെലിവറി എന്നിവ തടസ്സം കൂടാതെ നടത്തും. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി യോഗം വിളിച്ചതിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കോവിഡ് കേസുകളിലും ഒമിക്രോണ്‍ കേസുകളിലും വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി യോഗം വിളിച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്ത യോഗത്തില്‍, കേസുകളിലെ വര്‍ധന പരിശോധിക്കാനും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
ഇതിനിടെ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,166 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച 22,751 പേര്‍ക്കായിരുന്നു ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
Content Highlights: Only Take-Away For Delhi Restaurants As Covid Positivity Rate Touches 25%
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..