'വാക്‌സിന്‍ എത്രയും വേഗം ഇറക്കുമതി ചെയ്യണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി


1 min read
Read later
Print
Share

'രാജ്യത്തെ കോവിഡ് വാക്‌സിന്‍ ഉത്പാദനം അപര്യാപ്തമാണ്. രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വാക്‌സിന്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നില്ല'

കൊല്‍ക്കത്ത: അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. വാക്‌സിന്‍ പരമാവധി വേഗത്തില്‍ ഇറക്കുമതി ചെയ്യുന്നത് നിലവില്‍ രാജ്യത്തിന്റെ പരമപ്രധാനമായ ആവശ്യമാണെന്നും മമത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കോവിഡ് വാക്‌സിന്‍ ഉത്പാദനം അപര്യാപ്തമാണ്. രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വാക്‌സിന്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നില്ല. ബംഗാളില്‍ മാത്രം പത്ത് കോടി ആളുകള്‍ക്ക് വാക്‌സിന്‍ ആവശ്യമമാണ്. രാജ്യത്തെ പൊതു ആവശ്യം ഇതിലും എത്രയോ മടങ്ങാണ്.

ആകെ ജനങ്ങളുടെ വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിലവില്‍ വാക്‌സിന്‍ ലഭ്യമായത്. ആഗോള ആവശ്യം കണക്കിലെടുത്ത് നിരവധി കമ്പനികള്‍ ലോകവ്യാപകമായി വാക്‌സിന്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. വിദഗ്ധരുടെ സഹായത്തോടെ മികച്ച കമ്പനികളെ കണ്ടെത്താന്‍ സാധിക്കും. ഇവരില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മമത പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി കൂടുതല്‍ വാക്‌സിനും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നേരത്തേയും മമത പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

Content Highlights: ‘Only microscopic percentage inoculated in India’:Bengal CM tells PM Modi to speedily import vaccine

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul gandhi

1 min

പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മില്‍, ഒരു ഭാഗത്ത് ഗാന്ധിജി മറുഭാഗത്ത് ഗോഡ്‌സെ- രാഹുല്‍ഗാന്ധി

Sep 30, 2023


ooty bus accident

ഊട്ടി കൂനൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു; 30 പേർക്ക് പരിക്ക്‌

Oct 1, 2023


manipur

1 min

'ജനരോഷം കത്തുന്നു'; സ്വന്തം സര്‍ക്കാരിനെ കുറ്റപ്പെടുത്തി നഡ്ഡയ്ക്ക് മണിപ്പുര്‍ ബിജെപിയുടെ കത്ത്

Sep 30, 2023


Most Commented