ഭീരുക്കൾ മാത്രമേ വിപരീത പ്രത്യയശാസ്ത്രത്തിലേക്ക് മാറൂ: കോണ്‍ഗ്രസ്


സുപ്രിയ ശ്രീനേറ്റ് | photo: ANI

ന്യൂഡല്‍ഹി: പൂര്‍ണമായും വിപരീത പ്രത്യയശാസ്ത്രമുള്ള ഒരു പാര്‍ട്ടിയിലേക്ക് മാറാന്‍ ഭീരുക്കള്‍ക്ക് മാത്രമേ സാധിക്കുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് താരപ്രചാരകനായിരുന്ന ആര്‍പിഎന്‍ സിങ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് സുപ്രിയ ശ്രീനേറ്റിന്റെ വിമര്‍ശനം.

'ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഈ പോരാട്ടത്തില്‍ വിജയിക്കണമെങ്കില്‍ ധൈര്യശാലിയാകണം. പൂര്‍ണമായും വിപരീത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയിലേക്ക് ചേക്കാറാന്‍ ഭീരുക്കള്‍ക്ക് മാത്രമേ സാധിക്കു' - സുപ്രിയ പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്ന ആര്‍പിഎന്‍ സിങ് ചൊവ്വാഴ്ച രാവിലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. പിന്നാലെ ബിജെപിയില്‍ ചേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രവൃത്തിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്ന് പറഞ്ഞ ആര്‍പിഎന്‍ സിങ് പാര്‍ട്ടിയില്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിയോട് നന്ദിയും പറഞ്ഞു.

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ലെന്നും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നൂറിലധികം സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ആര്‍പിഎന്‍ സിങ് വ്യക്തമാക്കിയിരുന്നു.

content highlights: Only cowards switch to opposite ideology: Cong after RPN Singh's resignation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented