'സൗജന്യ വാര്‍ത്താവിതരണം വേണ്ട'; ടെക് കമ്പനികള്‍ പ്രതിഫലം നല്‍കേണ്ടിവരും


നിയന്ത്രണത്തിനായി ഐ.ടി. നിയമഭേദഗതി പരിഗണനയില്‍

പ്രതീകാത്മക ചിത്രം | AP

ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ആപ്പിള്‍ പോലുള്ള ബഹുരാഷ്ട്ര ടെക് കമ്പനികള്‍ സൗജന്യമായി ലഭ്യമാക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. പത്രങ്ങളുടെയും ഡിജിറ്റല്‍ ന്യൂസ് സ്ഥാപനങ്ങളുടെയും വാര്‍ത്ത ഉപയോഗിച്ചാല്‍ അതിന് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. ഓസ്ട്രേലിയ, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിയമനിര്‍മാണത്തിലൂടെ ടെക് കമ്പനികളുടെ 'സൗജന്യവാര്‍ത്താ'വിതരണം ഈയിടെ അവസാനിപ്പിച്ചിരുന്നു.

സെര്‍ച്ച് എന്‍ജിനുകളും ടെക് കമ്പനികളും ഉപയോഗിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം ഉറപ്പാക്കണമെന്ന് പത്രസ്ഥാപനങ്ങളുടെ ഐക്യവേദിയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഐ.ടി. നിയമത്തിലെ ഭേദഗതിയിലൂടെ ഇന്ത്യയിലും ഇത് നടപ്പാക്കുമെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിജിറ്റല്‍ പരസ്യമേഖലയുടെ വിപണി പ്രബലരായ ടെക് കമ്പനികള്‍ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ഈ കമ്പനികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍പോലുമുള്ള സാഹചര്യമില്ല. അതിനാല്‍, വിഷയം നിയമപരമായി നേരിടുമെന്ന്് മന്ത്രി പറഞ്ഞു. സെര്‍ച്ച് എന്‍ജിനുപുറമേ യൂട്യൂബും സ്വന്തമായുള്ള ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആമസോണ്‍, ട്വിറ്റര്‍ എന്നീ കമ്പനികള്‍ക്കാകും നിയമം പ്രധാനമായും ബാധകമാവുക.

വാര്‍ത്തകള്‍ കണ്ടെത്തി വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമസ്ഥാപനങ്ങള്‍ ഭീമമായ തുക ചെലവഴിക്കുന്നുണ്ടെന്നും അതുപയോഗിക്കുന്ന ടെക് കമ്പനികളില്‍നിന്ന് ന്യായമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും പത്രസ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐ.എന്‍.എസ്. പറഞ്ഞു.

Content Highlights: Online news tech companies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented