Photo: Mathrubhumi
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് നിയമത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഗെയിമുകളില്‍ വാതുവെപ്പ് അനുവദിക്കില്ലെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അനുവദനീയമായ ഓണ്‍ലൈന്‍ ഗെയിമുകളെല്ലാം ഒരു സ്വയം ഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓണ്‍ലൈന്‍ ഗെയിമിങ് നിയമങ്ങളുടെ ഉത്തരവാദിത്വം ഈ സംഘടനയ്ക്കായിരിക്കും.
ഓണ്‍ലൈന്‍ ഗെയിം മേഖലയുടെ വളര്‍ച്ചയ്ക്കും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നിയമമെന്ന് മന്ത്രി പറഞ്ഞു.
ഐ.ടി. മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് നിയമത്തില്‍ ഗെയിമിങ് കമ്പനികള്‍ ജനുവരി 17 ന് മുമ്പ് പ്രതികരണം അറിയിക്കണം. ഫെബ്രുവരിയോടെ നിയമം തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗെയിം കളിക്കുന്നവരുടെ വിവരങ്ങള്‍ പരിശോധിക്കും. അതിനുകൂടി വേണ്ടിയാണ് പുതിയ സ്വയ ഭരണ സ്ഥാപനത്തിന് രൂപം നല്‍കുക. കരട് നിയമം അനുസരിച്ച് 2021-ല്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ഐ.ടി. നിയമങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്കും ബാധകമാവും.
Content Highlights: online gaming rules draft published
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..