നാസിക്: വില കുതിച്ചുയരുന്നതിനിടെ ഒരു ലക്ഷം രൂപയുടെ സവാള മോഷണം പോയെന്ന പരാതിയുമായി കർഷകൻ. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ കർഷകനാണ് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന സവാള മോഷണം പോയെന്ന പരാതിയുമായി രംഗത്തെത്തിയത്. 

വേനൽക്കാല വിപണി ലക്ഷ്യമാക്കി 117 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 25 ടണ്‍ സവാളയാണ് മോഷണം പോയത്. ഒരു ലക്ഷം രൂപ വില വരുന്ന സവാള ഞായറാഴ്ച വൈകുന്നേരത്തോടെ സ്‌റ്റോര്‍ ഹൗസില്‍ നിന്ന് കാണാതായതായി ഇയാൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അയൽ സംസ്ഥാനമായ ഗുജറാത്തിലേക്കും വ്യാപിച്ചതായി പോലീസ് ഇൻസ്പെക്ടർ പ്രമോദ് വാഗ് പറഞ്ഞു.

‍ഡൽഹിയിൽ കിലോക്ക് 70 - 80 രൂപയാണ് സവാള വില. കേരളത്തിൽ സവാളവില 60 രൂപയോളമായി.

Content Highlights: Onion worth one lakh rupees stolen